Connect with us

Kerala

തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

അപകട സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല

Published

|

Last Updated

കോഴിക്കോട്  | വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊയിലാണ്ടി പുറക്കാട് കിഴക്കേക്കണ്ടംകുനി ശ്രീജേഷാണ്(41) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകട സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അയല്‍വാസികളാണ് ശ്രീജേഷിനെ ഷോക്കേറ്റ നിലയില്‍ ആദ്യം കാണുന്നത്.

ഉടന്‍ ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ശ്രീജേഷിന്റെ അച്ഛന്‍: ശ്രീധരന്‍. അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കള്‍: ശ്രേയലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്. സഹോദരങ്ങള്‍: സജിനി, സൗമ്യ.

 

Latest