Connect with us

Kerala

റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

അന്‍വറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

കോഴിക്കോട് |  റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശി അന്‍വര്‍ സാദത്ത് (38) ആണ് മരിച്ചത്. ഷോക്കേറ്റ അന്‍വറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മത്സ്യത്തൊഴിലാളിയാണ്

ജനത ഹൗസില്‍ കുട്ടി ഹസന്റെയും കെപി നഫീസയുടെയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരങ്ങള്‍: അബ്ദുള്‍ നജീബ്, അവറാന്‍, ബഷീര്‍, ഗഫൂര്‍, റഷീദ്, ഷാജഹാന്‍, റംലത്ത്, തസ്ലീന, സുബൈദ.