Connect with us

Kerala

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടയാണ് ഷോക്കേറ്റത്

Published

|

Last Updated

മല്ലപ്പള്ളി |  ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വായ്പൂര് കോട്ടാങ്ങല്‍ വലിയവീട്ടില്‍ മോഹനന്റെയും വിജയമ്മയുടെയും മകന്‍ സുധീഷ് മോഹനന്‍ (മനു34) ആണ് മരിച്ചത്. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടയാണ് ഷോക്കേറ്റത്. വൈകിട്ട് 5 മണിയോടെ കൂടിയാണ് സംഭവം.

ഷോക്കേറ്റ സുധീഷിനെ കറുകച്ചാല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന മനാഫിനും വൈദ്യുതാഘാതം ഏറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. കീഴ്വായ്പൂര് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.