Connect with us

byke accident

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു വീണ് യുവാവ് മരിച്ചു

റോഡ് മുറിച്ചു കടന്നയാളെ ഇടിച്ചശഷം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

Published

|

Last Updated

അടൂര്‍ | റോഡില്‍ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. അടൂര്‍ മണക്കാല തുവയൂര്‍ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതില്‍ മരിയവില്ലയില്‍ ഷിജുവിന്റേയും ടീനയുടേയും മകന്‍ അബിന്‍ ഷിജു(21)ണ് മരിച്ചത്.

റോഡ് മുറിച്ചു കടന്നയാളെ ഇടിച്ചശഷം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശി ദീപക് തമ്പിയ്ക്ക് നിസ്സാര പരിക്കേറ്റു. അടൂര്‍ ബൈപ്പാസിലായിരുന്നു അപകടം. അടൂര്‍ കരുവാറ്റ ഭാഗത്തു നിന്ന് നെല്ലിമൂട്ടില്‍പ്പടി ഭാഗത്തേക്ക് എബിന്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ റോഡ് മുറിച്ചു കടന്നയാളെ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് എബിന്‍ സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റ് റോഡില്‍ കിടന്ന എബിനെ അതുവഴി വന്ന കാര്‍ യാത്രികര്‍ കൊട്ടാരക്കര ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എബിന്‍ മൂന്നു മാസമായി അടൂര്‍ കോപ് മാര്‍ട്ടില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍: അജിന്‍ ഷിജു.

 

Latest