covid
ലോകത്തെ കൊവിഡ് കേസുകള്‍ 21.33 കോടി പിന്നിട്ടു
44.53 ലക്ഷം ജീവന്‍ നഷ്ടം: 1.79 കോടി പേര്‍ ചികിത്സയില്‍
ന്യൂയോര്‍ക്ക്| കൊവിഡ് മാഹാമാരി വൈറസിന്റെ വ്യാപന തോത് ആഗോള അടിസ്ഥാനത്തില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. ഇതിനകം ഇരുപത്തിയൊന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ വൈറസിന്റെ പിടിയിലായതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നു. 44.53 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു കോടി എഴുപത്തിയൊമ്പത് ലക്ഷം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ലോകത്ത് ഏറ്റവും കേസുള്ള അമേരിക്കയില്‍ മൂന്ന് കോടി എണ്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്.6.46 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു.
ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു.4.35 ലക്ഷം പേര്‍ മരിച്ചു. ബസീലില്‍ രണ്ടര കോടിയിലധികം പേരാണ് രോഗബാധിതരായത്. 5.74 ലക്ഷം പേര്‍ ബ്രസീലില്‍ മരണപ്പെട്ടു.
---- facebook comment plugin here -----





