Kerala
രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
ആലുവ ചൊവ്വര പുറയാര്‍ ഭാഗത്തുനിന്നാണ് പ്രതിയെ എക്‌സൈസ് പിടികൂടിയത്.
ആലുവ| രണ്ട് കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. കുട്ടമശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ സുജാന്‍ അലി (27) അറസ്റ്റിലായത്. ആലുവ ചൊവ്വര പുറയാര്‍ ഭാഗത്തുനിന്നാണ് പ്രതിയെ എക്‌സൈസ് പിടികൂടിയത്. 10 വര്‍ഷമായി കേരളത്തില്‍ കഴിയുന്ന ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. 500 രൂപയുടെയും 1000 രൂപയുടെയും ചെറുപൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.
സമീപത്തെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൂടുതലായും ഉപഭോക്താക്കള്‍.
ഏറെ നാളായി സുജാന്‍ അലി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
---- facebook comment plugin here -----




