Kerala
കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറി; പോലീസുകാരന്‍ മരിച്ചു
രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.

തിരുവനന്തപുരം | വാഹനാപകടത്തില്‍ പോലീസുകാരന്‍ മരിച്ചു. ഗ്രേഡ് എ എസ് ഐ. അജയകുമാര്‍ ആണ് മരിച്ചത്. രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.
കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം പാളയത്ത് എ കെ ജി സെന്ററിനടുത്തായാണ് അപകടമുണ്ടായത്.
പേട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു വാഹനം. പോലീസുകാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് സൂചനയുണ്ട്.
---- facebook comment plugin here -----