Malappuram
വാനിലുയര്‍ന്നു മൂവര്‍ണം; കേരളയാത്രാ നഗരിയില്‍ പതാക ഉയര്‍ത്തി
മഹല്ല് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സയ്യിദ് മുത്തുക്കോയ തങ്ങള്‍ പതാക വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ക്ക് കൈമാറി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ കുഞ്ഞഹമ്മദ് ഹാജി പതാക ഉയര്‍ത്തി.
കേരളയാത്ര അരീക്കോട് സ്വീകരണ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ കുഞ്ഞഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നു.
അരീക്കോട് | കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ മലപ്പുറം ജില്ലാ സ്വീകരണ സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു. കൊന്നാര് മഖാമില്‍ നടന്ന സിയാറത്തിന് കെ സി കെ തങ്ങള്‍, സയ്യിദ് അഹമ്മദ് കബീര്‍ തങ്ങള്‍ നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സയ്യിദ് മുത്തുക്കോയ തങ്ങള്‍ പതാക വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ക്ക് കൈമാറി.
പതാക, കൊടിമര ജാഥ പ്രയാണം എടവണ്ണപ്പാറ വഴി സമ്മേളന നഗരിയായ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തി. പ്രാസ്ഥാനിക നേതാക്കള്‍ സ്വീകരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ കുഞ്ഞഹമ്മദ് ഹാജി പതാക ഉയര്‍ത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി മിഖ്ദാദ് ബാഖവി, സംസ്ഥാന സെക്രട്ടി സി പി സൈദലവി, വടശേരി ഹസന്‍ മുസ്‌ലിയാര്‍, സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി പെരിന്തല്‍മണ്ണ, സയ്യിദ് ശിഹാബുദ്ധീന്‍ ഹൈദ്രൂസി, സി കെ യു മൗലവി മോങ്ങം, പി കെ ശാഫി വെങ്ങാട്, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, കുഞ്ഞീതു മുസ്‌ലിയാര്‍ പുളിയംപറമ്പ്, ശാഫി സഖാഫി മുണ്ടമ്പ്ര, അസീസ് ഹാജി പുളിക്കല്‍, കെ മുഷ്ത്താഖ് സഖാഫി, കെ ടി അബ്ദുറഹ്മാന്‍ തെഞ്ചേരി പങ്കെടുത്തു.



