National
രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം: പ്രിയങ്ക
.ഇത് കര്‍ണാടകയിലെ ജനങ്ങളുടെ വിജയമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ബെംഗളൂരു| കര്‍ണാടകയില്‍ ചരിത്രപരമായ ജനവിധി നല്‍കിയതിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെ ജനങ്ങളോട് നന്ദി പറഞ്ഞു.ഇത് കര്‍ണാടകയിലെ ജനങ്ങളുടെ വിജയമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കഠിനാധ്വാനികളായ എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശംസകളും ഒപ്പം കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്കാഗാന്ധി കൂട്ടിചേര്‍ത്തു.കോണ്‍ഗ്രസ് യോഗം വിളിച്ച് എല്ലാ എംഎല്‍എമാരോടും ബെംഗളൂരുവില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്കാഗാന്ധി വ്യക്തമാക്കി
---- facebook comment plugin here -----