Connect with us

National

ശൈത്യം പ്രതിരോധിക്കാന്‍ മുറിയില്‍ സ്റ്റൗ കത്തിച്ചുവെച്ചു; വിഷവാതകം ശ്വസിച്ച് മാതാവും നാല് കുട്ടികളും മരിച്ചു

ഓള്‍ഡ് സീമാപുരിയില്‍ വീടിന്റെ അഞ്ചാം നിലയിലാണ് സംഭവം.

Published

|

Last Updated

ന്യൂഡല്‍ഹി | അതിശൈത്യത്തെ പ്രതിരോധിക്കാന്‍ ഉറങ്ങുന്ന മുറിയില്‍ സ്റ്റൗ കത്തിച്ചുവെച്ചതിനെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ച് നാല് കുട്ടികളും മാതാവും മരിച്ചു. ഡല്‍ഹി ശഹ്ദാരയിലെ സീമാപുരിയിലാണ് സംഭവം. ഓള്‍ഡ് സീമാപുരിയില്‍ വീടിന്റെ അഞ്ചാം നിലയിലാണ് സംഭവം.

വിവരമറിഞ്ഞ് പോലീസെത്തുമ്പോള്‍ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. 35കാരനായ മോഹിത് കാലിയയും ഭാര്യ രാധ (30)യു നാല് കുട്ടികളുമാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. റൂമിന് വെന്റിലേഷന്‍ ഉണ്ടായിരുന്നില്ല.

Latest