Connect with us

Kerala

ഹണി ട്രാപ്പ് കേസ് ജയേഷ് പോക്‌സോ കേസിലും പ്രതി

കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്

Published

|

Last Updated

പത്തനംതിട്ട |  ആന്താലിമണ്ണില്‍ ഹണി ട്രാപ്പിലെ പ്രതി നേരത്തെ പോക്‌സോ കേസിലും പ്രതി.
കോയിപ്രം പുല്ലാട് കുറവന്‍കുഴി ആന്താലിമണ്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും സൈക്കോ മാതൃകയില്‍ പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ റിമാന്‍ഡിലുള്ളത്.

2016 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തിലാണ് ഇയാള്‍ പ്രതിയായിരിക്കുന്നത്. കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. ഹണി ട്രാപ്പ് കേസ് തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് ഉത്തരവിറക്കിയിരുന്നു.

 

 

Latest