From the print
സിറാജ് പ്ലെയര്‍ ഓഫ് ദ മന്‍ത്
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ വീരോചിത പ്രകടനമാണ് സിറാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ദുബൈ | ആഗസ്റ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഐ സി സി പ്ലെയര്‍ ഓഫ് ദ മന്‍ത് പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ വീരോചിത പ്രകടനമാണ് സിറാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
21.11 ശരാശരിയില്‍ ഒമ്പത് വിക്കറ്റ് നേടിയ സിറാജിന്റെ മാരക സ്പെല്ലുകളാണ് മത്സരത്തില്‍ ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചത്. അവസാന ദിനം മൂന്ന് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇതോടെ പരമ്പര (22) സമനിലയിലാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്റി, വെസ്റ്റിന്‍ഡീസിന്റെ ജയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് പുരസ്‌കാരം നേടിയത്. അയര്‍ലാന്‍ഡ് ഓപണര്‍ ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റിനാണ് വനിതാ താരത്തിനുള്ള പുരസ്‌കാരം.