Connect with us

Kerala

വഖ്ഫ് ഭേദഗതി: ഭാഗിക സ്റ്റേ പ്രതീക്ഷാജനകമെന്ന് ഗ്രാന്‍ഡ് മുഫ്തി

നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങള്‍ക്കും കരുത്തു പകരുന്നതാണ്

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് നിയമ ഭേദഗതി ബില്‍ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകര്‍ക്കും വിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകള്‍ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങള്‍ക്കും കരുത്തു പകരുന്നതാണ്.

വഖ്ഫ് നിയമത്തിലെ പരിധിവിട്ട കൈകടത്തലുകള്‍ മതം അനുഷ്ഠിക്കാന്‍ പൗരര്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്രത്തെയാണ് ആത്യന്തികമായി ഹനിക്കുന്നത്. ഇത് ഈ രാജ്യത്തെ പൗരാവകാശത്തെയും സഹിഷ്ണുതയേയും തന്നെയായിരുന്നു ചോദ്യം ചെയ്തിരുന്നത്.

സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നു. ഈ വിഷയത്തില്‍ ജനാധിപത്യപരവും സമാധാന പൂര്‍ണവുമായ പക്വമായ ഇടപെടലുകള്‍ എല്ലാവരുടെയും ഭാഗത്തു നിന്ന് ഇനിയും ഉണ്ടാവണമെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.