From the print
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം; സമയപരിധി നാളെ അവസാനിക്കും
നാളെ വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം.
പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതു നോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് ഫോം രണ്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകും.
സ്ഥാനാര്‍ഥിയും സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാളും ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം.
ഒപ്പം പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയാകുകയും ബധിരനും മൂകനുമല്ലാതിരിക്കുകയും വേണം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി- പട്ടികവര്‍ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.




