Connect with us

Kerala

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് പരിധി 5000 ആയി കുറച്ച് ഹൈക്കോടതി; നിയന്ത്രണം തിങ്കളാഴ്ച വരെ

സ്പോട്ട് ബുക്കിങ് പരിധി 20,000മായി തുടരുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി

Published

|

Last Updated

കൊച്ചി |  ശബരിമലയില്‍ തിരക്ക് നിന്ത്രണാതീതമായ സാഹചര്യത്തില്‍ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുകയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.നിലവില്‍ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 20,000 ആണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചത്. ചിലര്‍ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

സ്പോട്ട് ബുക്കിങ് പരിധി 20,000മായി തുടരുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാന്‍ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറയ്ക്കുന്നതോടെ പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

Latest