Connect with us

Kerala

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിനെ വീടുകയറി വെട്ടി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു

Published

|

Last Updated

റാന്നി |  ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസില്‍ പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബല്‍ കോളനിയിലെ താമസക്കാരനായ ഓലിക്കല്‍ വീട്ടില്‍ സന്തോഷ്(39) നെയാണ് അറസ്റ്റ് ചെയ്തത്. ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്.

നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയായ സന്തോഷ്, മഞ്ഞത്തോട് ട്രൈബല്‍ കോളനിയിലുളള ഭാര്യാവീട്ടിലാണ് ഇപ്പോള്‍ താമസം. സന്തോഷിന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുളള സംശയത്തിന്റെ പേരിലാണ് അജയനെ വീട് കയറി പ്രതി ആക്രമിച്ചത്. മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണു എസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അച്ചന്‍കുഞ്ഞ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അക്ഷയ് വേണു, അനന്ദു എം എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest