local body election 2025
കൂത്തുപറമ്പിൽ സഹോദരങ്ങൾ നേര്‍ക്കുനേര്‍
എല്‍ ഡി എഫിന് വേണ്ടി ആര്‍ ജെ ഡി നേതാവും മാധ്യമപ്രവര്‍ത്തകനുമായ എന്‍ ധനഞ്ജയനും യു ഡി എഫിന് വേണ്ടി നാഷനല്‍ ജനതാദളിലെ എന്‍ ബാലകൃഷ്ണനുമാണ് അങ്കത്തിനിറങ്ങുന്നത്
കൂത്തുപറമ്പ് | നഗരസഭയിലെ പൂക്കോട് വാര്‍ഡിൽ ഏറ്റുമുട്ടുന്നത് സഹോദരങ്ങള്‍. എല്‍ ഡി എഫിന് വേണ്ടി ആര്‍ ജെ ഡി നേതാവും മാധ്യമപ്രവര്‍ത്തകനുമായ എന്‍ ധനഞ്ജയനും യു ഡി എഫിന് വേണ്ടി നാഷനല്‍ ജനതാദളിലെ എന്‍ ബാലകൃഷ്ണനുമാണ് അങ്കത്തിനിറങ്ങുന്നത്.
പൂക്കോട് ചന്ദ്രശേഖരന്‍ തെരുവില്‍ അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസിക്കുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സൗഹൃദമാണെങ്കിലും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വീറും വാശിയുമാണ്. എൽ ഡി എഫ് പൂക്കോട് വാര്‍ഡില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ആർ ജെ ഡിയും ജെ ഡി എസും സീറ്റിന് വേണ്ടി അവകാശവാദവുമായി രംഗത്തെത്തിയതിനാൽ മാറ്റിവെക്കുകയായിരുന്നു. പിന്നീട് ചര്‍ച്ചയിലൂടെ സീറ്റ് ആർ ജെ ഡിക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ തവണ ആർ ജെ ഡിയുടെ കൗണ്‍സിലറായിരുന്നു ഇവിടെ വിജയിച്ചത്.






