Connect with us

Kerala

കണ്ണൂരില്‍ ലീഗ് നേതാവും കോഴിക്കോട് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവും ബിജെപിയില്‍

തദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവും ബിജെപിയില്‍ ചേര്‍ന്നു

Published

|

Last Updated

കണ്ണൂര്‍ / കോഴിക്കോട്  | കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ലീഗിന്റെ പാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അംഗമായ ഉമര്‍ ഫാറൂഖ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഉമര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം തദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവും ബിജെപിയില്‍ ചേര്‍ന്നു.കോഴിക്കോട് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ശശിധരന്‍ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയില്‍ ചേര്‍ന്നു.ഇത്തവണ രണ്ട് പേര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇരുവരും പാര്‍ട്ടി വിട്ടത്.