National
മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി; മാതാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു
സംഭവത്തില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളുളുരു | കര്‍ണാടകയിലെ ബെലഗാവില്‍ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മകന്‍ അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന വാര്‍ത്തയറിഞ്ഞ് ക്ഷുഭിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി. യുവാവിന്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്നും കുറ്റക്കാര്‍രക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു