Connect with us

സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് നിയമ സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഗവര്‍ണര്‍ സര്‍ക്കാറില്‍ നിന്നു 30 ലക്ഷം രൂപ നേടിയെടുത്തു.
നടപ്പ് സാമ്പത്തിക വര്‍ഷം വിമാനയാത്രക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടര്‍ന്നു ഗവര്‍ണര്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 30 നാണ് ഗവര്‍ണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികതുക അനുവദിച്ച് ഉത്തരവായത്.

വീഡിയോ കാണാം

Latest