Ongoing News
കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴവര്‍ഗങ്ങള്‍ കവര്‍ന്നു
ആറാട്ടുകടവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കുറ്റൂര്‍ പാര്‍വതി നിലയത്തില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കളഭം ഫ്രൂട്ട്സ് കടയിലാണ് മോഷണം.

തിരുവല്ല | കുറ്റൂര്‍ ആറാട്ടുകടവില്‍ ഫ്രൂട്ട്സ് കട കുത്തി തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴവര്‍ഗങ്ങള്‍ കവര്‍ന്നു.
ആറാട്ടുകടവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കുറ്റൂര്‍ പാര്‍വതി നിലയത്തില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കളഭം ഫ്രൂട്ട്സ് കടയിലാണ് മോഷണം.
തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കടയുടമ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----