Kerala
മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും; ഇന്ന് കണ്ടെടുത്തത് രണ്ട് മൃതദേഹങ്ങള്‍
ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തി
കല്‍പ്പറ്റ | ഉരുള്‍പൊട്ടലുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇന്ന് നടത്തിയ തിരച്ചില്‍ ചാലിയാര്‍ തീരത്തുനിന്ന് രണ്ട് മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു.
എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ് , പോലീസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായാണ് തിരച്ചില്‍ തുടരുന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്.
ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പിനും തുടക്കമായി
ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നൂറോളം നൂറോളം കെട്ടിട ഉടമകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം ദുരന്തത്തില്‍ മരിച്ചവരുടെയും, ഈടുവച്ച വസ്തുവകകള്‍ നഷ്ടമായവരുടെയും മുഴുവന്‍ വായ്പകളും കേരള ബേങ്ക് എഴുതിത്തള്ളും.