Connect with us

Ongoing News

സഊദി യാത്ര മുന്‍കൂട്ടി തീരുമാനിച്ചത്, മാറ്റാന്‍ കഴിയുമായിരുന്നില്ല; പി എസ്‌ ജിയോട് ക്ഷമ ചോദിച്ച് മെസി

ക്ലബിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതായും മെസി

Published

|

Last Updated

പാരിസ് | പാരിസ് സെയിന്റ് ജര്‍മന്‍ (പി എസ് ജി) ക്ലബിന്റെ അനുവാദമില്ലാതെ സഊദി അറേബ്യയിലേക്കു പോയതില്‍ ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് ലയണല്‍ മെസി. സഊദി യാത്ര മുന്‍കൂട്ടി തീരുമാനിച്ചതാണ്. നേരത്തെ റദ്ദാക്കിയ യാത്രയായിരുന്നു. അതുകൊണ്ട് ഇത്തവണ മാറ്റി നിശ്ചയിച്ച യാത്രക്കു മാറ്റം വരുത്താന്‍ കഴിയുമായിരുന്നില്ല. ക്ലബിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതായും മെസി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അനുവാദമില്ലാതെ മെസി സഊദിയിലേക്കു പോയതുമായി ബന്ധപ്പെട്ട് പി എസ് ജി മെസിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കാലയളവില്‍ മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. പ്രതിഫലവും ക്ലബ് നല്‍കില്ല. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മെസിക്ക് കളിക്കാനാവുക മൂന്ന് മത്സരങ്ങളില്‍ മാത്രമാകും.

പി എസ് ജിയുമായുള്ള കരാര്‍ അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് ക്ലബിന്റെ നടപടി. മെസി സീസണ്‍ അവസാനത്തോടെ പി എസ് ജി വിടുമെന്ന് പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ഫ്രഞ്ച് ക്ലബിനെ അറിയിച്ചിരുന്നു. പി എസ് ജിയുമായുള്ള മെസിയുടെ കരാര്‍ അടുത്തമാസം അവസാനിക്കാനിരിക്കെയാണ് സംഭവ വികാസങ്ങള്‍. ടൂറിസം പ്രചാരണത്തിനായാണ് മെസി സഊദിയില്‍ എത്തിയത്.

 

Latest