First Gear
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 അടുത്ത മാസമെത്തും
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 മോട്ടോര്‍സൈക്കിളിന് ഏകദേശം 2.6 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452. നിലവിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെ കരുത്തനായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411സിസി ബൈക്കിന്റെ കൂടുതല്‍ കരുത്തുള്ള പതിപ്പാണ് ഹിമാലയന്‍ 452. അടുത്ത മാസം അവസാനമോ നവംബര്‍ ആദ്യമോ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇഐസിഎംഎ 2023 ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 പ്രദര്‍ശനത്തിനെത്തിക്കുമെന്ന് സൂചനകളുണ്ട്. 452 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഡിഒഎച്ച്‌സി ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 ബൈക്കിന് കരുത്ത് നല്‍കുന്നത്. പുതിയ 452 സിസി എഞ്ചിന്‍ 40 ബിഎച്ച്പി പവറായിരിക്കും ഉത്പാദിപ്പിക്കുക. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 മോട്ടോര്‍സൈക്കിളിന് ഏകദേശം 2.6 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.