Connect with us

Reserve Bank Of India

വളര്‍ച്ചക്ക് റിസര്‍വ് ബേങ്ക് പ്രാധാന്യം നല്‍കും; റിപ്പോ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല

വളര്‍ച്ച തിരികെ കൊണ്ടുവരുന്നതിനായി 2020 ന്റെ പകുതി മുതല്‍ റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തി വരികെയാണ്

Published

|

Last Updated

മുംബൈ | ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ ഇളവ് വന്നത് ധനനയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സമ്മര്‍ദ്ദം കുറക്കുമെന്ന് റിസര്‍വ് ബേങ്ക് പ്രതിമാസ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഓസസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. മൂന്നാം പാദത്തിലും സമാനനില തുടരാനാണ് സാധ്യത.

കൊവിഡ് രണ്ടാം തരംഗം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളില്‍ അയവുണ്ടായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കയറ്റുമതിയും ഉത്പാദനവും കൂടിയതും വിതരണ ശൃംഖല ശക്തിപ്പെട്ടതും സമ്പദ് വ്യവസ്ഥക്ക് ഗുണകരമായതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ചില്ലറ വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇതിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റിസര്‍വ് ബേങ്ക് വ്യക്തമാക്കി.

വളര്‍ച്ച തിരികെ കൊണ്ടുവരുന്നതിനായി 2020 ന്റെ പകുതി മുതല്‍ റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തി വരികെയാണ്. ഇതില്‍ ഉടനെ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന.