Kerala
റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു
വെട്ടിക്കുറച്ച കമ്മീഷന്‍ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതെന്നും സമര സമിതി

തിരുവനന്തപുരം | സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന കടയടച്ചിട്ടുള്ള സമരം ഉപേക്ഷിച്ചു. സംയുക്ത സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്.
വെട്ടിക്കുറച്ച കമ്മീഷന്‍ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്. എന്നാല്‍ വ്യാപാരികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉത്തരവ് പിന്‍വലിക്കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കി.
---- facebook comment plugin here -----