Connect with us

cpim janasadass

ജനസദസ്സ് ജനകീയമുന്നേറ്റമാക്കും; സി പി എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

പരിപാടി ജനകീയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.CPIM

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ നവകേരള പദ്ധതിയുടെ നേട്ടങ്ങള്‍ ജനങ്ങളുമായി സംവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ജനസദസ്സ് പരിപാടി ജനകീയമുന്നേറ്റമാക്കി മാറ്റന്നതിനുള്ള പദ്ധതിക്ക് ഇന്നു ചേരുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗം രൂപം നല്‍കും.

മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന ജനസദസ്സ് പര്യടനം സര്‍ക്കാര്‍ പരിപാടിയാണെങ്കിലും ഔദ്യോഗിക സ്വഭാവം മാറ്റി ജനകീയ പരിപാടിയാക്കുന്നതിനുള്ള ആലോചനകളാണു നടക്കുന്നത്.

പരിപാടി ജനകീയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. പരിപാടിയുടെ പ്രചാരണം ബൂത്ത് തലം മുതല്‍ നടക്കും. ജനസദസ്സ് സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടി ഘടകങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തി സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുകയും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രതികരണം അറിയുകയുമാണു പരിപാടി ലക്ഷ്യമിടുന്നത്.

Latest