Kerala
ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായവ നേടുന്നുവെന്ന പ്രചാരണം ബോധപൂര്‍വം: ഹാരിസ് ബീരാന്‍ എം പി
രാജ്യത്തിന്റെ ഭരണഘടന അപകടത്തില്‍. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന നേതൃസംഗമം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹാരിസ് ബീരാന്‍.

പത്തനംതിട്ട | ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായവ നേടുന്നു എന്ന വ്യാജപ്രചാരണം നടത്തി സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എം പി. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന നേതൃസംഗമം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന അപകടകരമായ സാഹചര്യത്തെ നേരിടുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കാലത്താണ് അനര്‍ഹമായവ നേടുന്നുവെന്ന പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. വിദ്വേഷം വളര്‍ത്തി ഭിന്നിപ്പുണ്ടാക്കുകയാണ് പലര്‍ക്കും ലക്ഷ്യം. രാജ്യത്ത് ജീവിച്ചുപോകാന്‍ പീഡിതവര്‍ഗത്തിന്റെ ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീര്‍ ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ടി പി എം ഇബ്‌റാഹീം ഖാന്‍, അഡ്വ. കെ പി മുഹമ്മദ്, സി എ മൂസ മൗലവി, കെ എച്ച് മുഹമ്മദ് മൗലവി, മുഹമ്മദ് സമീര്‍ മൗലവി, പാങ്ങോട് കമറുദ്ദീന്‍ മൗലവി, സെയ്യദ് മുത്തുക്കോയ തങ്ങള്‍ ബാഫക്കി, കുറ്റിയില്‍ ഷാനവാസ്, ഇലവ്പാലം ഷംസുദ്ദീന്‍ മന്നാനി, പി കെ സുലൈമാന്‍ മൗലവി, അബ്ദുല്‍ സലാം കുമളി, എം എം ജലീല്‍, എസ് അഫ്സല്‍ പത്തനംതിട്ട, സൈനുദ്ദീന്‍ മൗലവി, യൂസുഫ് മോളൂട്ടി, ജലാലുദ്ദീന്‍ മൗലവി, കെ ഇ അബ്ദുറഹിമാന്‍, മുണ്ടക്കയം ഹുസൈന്‍ മൗലവി, ജാഫര്‍ അബ്ദുല്‍ വഹാബ്, കുളത്തൂപ്പുഴ സലിം, ഇ എ നസീര്‍ മൗലവി, റഹിം മൗലവി, തലത്തോട് നൗഷാദ്, എച്ച് അബ്ദുല്‍ റസാഖ്, അബ്ദുല്‍ സലാം കാഞ്ഞിരപ്പളളി, സലിം കണറ്റിന്‍മൂട്ടില്‍ പ്രസംഗിച്ചു.