Connect with us

First Gear

ഫോക്സ് വാഗണ്‍ വിര്‍റ്റസിന്റെ വില ജൂണ്‍ 9 ന് പ്രഖ്യാപിക്കും

ഫോക്സ് വാഗണ്‍ വിര്‍റ്റസ് അതിന്റെ അണ്ടര്‍പിന്നിംഗുകളും പവര്‍ട്രെയിനുകളും സ്‌കോഡ സ്ലാവിയയുമായി പങ്കിടുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഫോക്സ് വാഗണ്‍ വിര്‍റ്റസ് സെഡാന്റെ വില ജൂണ്‍ 9ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. വിര്‍റ്റസിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ബുക്കിംഗുകള്‍ ഇതിനകം നടക്കുന്നുണ്ട്. കൂടാതെ വാഹനത്തിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിച്ചിട്ടുണ്ട്. ഫോക്സ് വാഗണ്‍ വിര്‍റ്റസ് അതിന്റെ അണ്ടര്‍പിന്നിംഗുകളും പവര്‍ട്രെയിനുകളും സ്‌കോഡ സ്ലാവിയയുമായി പങ്കിടുന്നു. എന്നിരുന്നാലും, ഇരു വാഹനങ്ങളിലും വ്യത്യസ്തമായ ബാഹ്യ, ഇന്റീരിയര്‍ സ്‌റ്റൈലിംഗ് ഘടകങ്ങളാണ് ലഭിക്കുന്നത്. ഡൈനാമിക് ആന്‍ഡ് പെര്‍ഫോമന്‍സ് (ജിടി)ലൈന്‍ ട്രിമ്മുകളിലാണ് സെഡാന്‍ ലഭ്യമാകുക.

വിര്‍റ്റസിന് 115പിഎസ് 1ലിറ്ററും 150പിഎസ് 1.5ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളുമാണ് ലഭിക്കുക. മാനുവലിന് 1-ലിറ്റര്‍ യൂണിറ്റിന് 6-സ്പീഡും ഓട്ടോമാറ്റിക്കിന് 1.5-ലിറ്ററിന് 7-സ്പീഡ് ഡിഎസ്ജി (ഡ്യുവല്‍ ക്ലച്ച് ഓട്ടോ) സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ജിടി ട്രിമ്മുകള്‍ക്ക് 1.5 ലിറ്റര്‍ ടിഎസ്‌ഐഡിഎസ്ജി കോമ്പിനേഷന്‍ മാത്രമായിരിക്കും ലഭിക്കുക.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 8 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹില്‍ ഹോള്‍ഡ് എന്നിവയാണ് ഫോക്സ്വാഗണ്‍ സെഡാന്റെ സവിശേഷതകള്‍. ഫോക്സ് വാഗണ്‍ വിര്‍റ്റസിന് 10.50 ലക്ഷം (എക്‌സ്-ഷോറൂം ഡല്‍ഹി) രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

 

Latest