Connect with us

Career Notification

തപാൽവകുപ്പ് വിളിക്കുന്നു

അപേക്ഷ ഫെബ്രുവരി 16 വരെ ഓൺലൈനിൽ; യോഗ്യതപത്താം തരം. 40,889 ഒഴിവുകൾ

Published

|

Last Updated

കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ- ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്‌റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കിളുകളിലായി 40,889 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2,462 ഒഴിവുണ്ട്.

കേരളത്തിലെ ഒഴിവുകൾ- ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര.

യോഗ്യത പത്താം തരം.
മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം. പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

പ്രായം-18-40. പട്ടികവിഭാഗത്തിന് അഞ്ചും ഒ ബി സിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷ ഇളവുണ്ട്. ഇ ഡബ്യൂ എസ് വിഭാഗത്തിന് ഇളവില്ല.

ശമ്പളം- ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ചിയിക്കുക.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000-29,380, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് നാല് മണിക്കൂറിന് 10,000-24,470 രൂപ വരെ ലഭിക്കാം.

ഫീസ്- 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടക്കണം.

അപേക്ഷിക്കേണ്ട വിധം
https://indianpostgdsonline.gov.inൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് .jpg/ .jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോ 50 കെ ബി, ഒപ്പ് 20 കെ ബി സൈസിൽ കൂടരുത്. വിവരങ്ങൾക്ക് www.indianpost.gov.in.

Latest