The missing child
കാണാതായി തിരിച്ചുകിട്ടിയ രണ്ടു വയസ്സുകാരിക്ക് ഡി എന്‍ എ പരിശോധന നടത്താന്‍ പോലീസ്
കുട്ടിക്കൊപ്പം ഉള്ളവര്‍ യഥാര്‍ഥ മാതാപിതാക്കള്‍ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി

തിരുവനന്തപുരം | പേട്ടയില്‍ നിന്ന് കാണാതായി തിരിച്ചുകിട്ടിയ രണ്ടു വയസ്സുകാരിക്ക് ഡി എന്‍ എ പരിശോധന നടത്താന്‍ പോലീസ്. കുട്ടിക്കൊപ്പം ഉള്ളവര്‍ യഥാര്‍ഥ മാതാപിതാക്കള്‍ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി.
സാമ്പിളുകള്‍ പോലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുന്‍പ് കുട്ടിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സാമ്പിള്‍ ഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. ഇന്നലെ രണ്ടു വയസ്സുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ചാണു മൊഴി രേഖപ്പെടുത്താന്‍ ശ്രമം.
അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തേന്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന ഇതര സംസ്ഥാന കുടുംബമാണിത്.