International
വാൾമാർട്ടിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണി; അമേരിക്കയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ പെെലറ്റ് ഒടുവിൽ കീഴടങ്ങി
മിസിസിപ്പിയിലെ ടുപെലൊ നഗരത്തിലുള്ള വാള്‍മാര്‍ട്ടിന്റെ സ്റ്റോറിലേക്ക് വിമാനം ഇടിച്ചിറക്കുമെന്നായിരുന്നു ഭീഷണി

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ വാള്‍മാര്‍ട്ടിന്റെ വ്യാപര കേന്ദ്രങ്ങളിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണി മുഴക്കി പെെലറ്റ് അമേരിക്കയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. വടക്ക്- കിഴക്കന്‍ മിസിസിപ്പിയിലെ ടുപെലൊ നഗരത്തിലുള്ള വാള്‍മാര്‍ട്ടിന്റെ സ്റ്റോറിലേക്ക് വിമാന ഇടിച്ചിറക്കുമെന്ന് ഭീഷണി മുഴക്കിയാണ് റാഞ്ചിയ റാഞ്ചിയ ചെറുവിമാനവുമായി ഒരു പെെലറ്റ് അമേരിക്കയെ വിറപ്പിച്ചത്. വിമാനം അകാശത്ത് വട്ടമിട്ട് പറക്കുന്നതിനിടെ പോലീസ് ഇടെപ്പട്ട് വാള്‍മാര്‍ട്ടില്‍ നിന്നും പ്രദേശത്തെ മറ്റ് സ്റ്റോറുകളില്‍ നിന്നും ജനങ്ങളെ ഒഴുപ്പിച്ചു. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ പെെലറ്റ് തന്നെ വിമാനം സുരക്ഷിതമായി ഇറക്കി. ഇതിന് ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തതായി ഗവർണർ ടേറ്റ് റീവ്സ് പറഞ്ഞു.
രണ്ട് എന്‍ജിനും ഒമ്പത് സീറ്റുകളുള്ള ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ 90 എന്ന ചെറുവിമാനം ഉപയോഗിച്ചായിരുന്നു പൈലറ്റിന്റെ ഭീഷണി. ടുപെലോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോൾ സ്ഥിതി ശാന്തമായെന്നും ആർക്കും പരുക്കില്ലെന്നും ഗവർണർ അറിയിച്ചു. അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തോടെ ഈ സാഹചര്യം കൈകാര്യം ചെയ്ത പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമപാലകർക്ക് അദ്ദേഹം നന്ദി അറിയിച്ചു.