suicide
ഉന്നത നേതാവുമൊത്തുള്ള ചിത്രം പ്രചരിച്ചു; ബി ജെ പി വനിതാ നേതാവ് ജീവനൊടുക്കി
പ്രചരിച്ച ഫോട്ടോയിലുള്ള ബി ജെ പി ഉന്നത നേതാവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.

ഗുഹാവതി | ബി ജെ പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കി.
ബി ജെ പി വനിത നേതാവിനെ ഗുഹാവതിയിലെ വീട്ടിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിസാന്‍ മോര്‍ച്ചയിലടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന 48 കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വനിത നേതാവിന്റെ മരണം അസം ബി ജെ പിയില്‍ ഞെട്ടലുളവാക്കി. സംഘടനയില്‍ നിര്‍ണായകമായ സ്ഥാനങ്ങള്‍ ഇവര്‍ വഹിച്ചിരുന്നു. പ്രചരിച്ച ഫോട്ടോയിലുള്ള ബി ജെ പി ഉന്നത നേതാവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.
ബി ജെ പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മൃതദേഹം ഗുഹാവതി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു.