Kerala
മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന ഹര്‍ജി തള്ളി
പൊതുമുതല്‍ നശിപ്പിച്ചെങ്കില്‍ പ്രത്യേകം ഹര്‍ജി നല്‍കണം

കൊച്ചി | മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാനായിരുന്നു ഡപ്യൂട്ടി മേയര്‍ ഹര്‍ജി സമര്‍പ്പിച്ചത്. സമരം ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സമരക്കാര്‍ മേയറുടെ ഓഫീസ് പ്രവര്‍ത്തനം തടഞ്ഞെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചെങ്കില്‍ പ്രത്യേകം ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഹര്‍ജി തള്ളിയത്. മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസില്‍ എന്തിനാണ് കക്ഷി ചേരുന്നതെന്ന് കോടതി ചോദിച്ചു. അപേക്ഷ അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.
---- facebook comment plugin here -----