niyamasabha
നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
ഈ സമീപനം നിയമസഭക്കു ചേര്‍ന്നതല്ലെന്നു സ്പീക്കര്‍ പറഞ്ഞു.

തിരുവനന്തപുരം | നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം.
അഞ്ചു പ്രതിപക്ഷ എം എല്‍ എമാരാണ് സമരം നടത്തുകയെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചു.
ഈ സമീപനം നിയമസഭക്കു ചേര്‍ന്നതല്ലെന്നു സ്പീക്കര്‍ പറഞ്ഞു.
എന്താണു പ്രശ്‌നമെന്നു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാറോ സ്പീക്കറോ തയ്യാറാവണമെന്നു പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സഭ ചേര്‍ന്നുകൊണ്ടിരിക്കെ സഭയില്‍ തന്നെ സമാന്തര സഭ ചേര്‍ന്നത് പാര്‍ലിമെന്ററി തത്വങ്ങള്‍ക്ക് എതിരാണെന്നു മന്ത്രി എം രാജേഷ് പറഞ്ഞു.
---- facebook comment plugin here -----