Kerala
സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നു
നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരായി 949 പേരാണ് ചികിത്സയിലുള്ളത്
തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. പകര്‍ച്ചപനികള്‍ വ്യാപകമായി പടരുന്നതിനിടയിലാണ് കൊവിഡും വര്‍ധിക്കുന്നത് . നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരായി 949 പേരാണ് ചികിത്സയിലുള്ളത് .100 നും 150നും ഇടയിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.
രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്ന 1091 പേരില്‍ ഏറെയും പേര്‍ കേരളത്തിലാണ് .അതേസമയം കേരളം കാര്യക്ഷമമായി പരിശോധന നടത്തുന്നതിനാലാണ് സംസ്ഥാനത്ത് കണക്കുകള്‍ വര്‍ദ്ധിച്ചു നില്‍ക്കുന്നതായി കാണുന്നതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത് .







