Connect with us

Kerala

പുതിയ അധ്യക്ഷന്‍ എല്ലാവരുടെയും പ്രതിനിധി; സഭക്ക് പങ്കില്ലെന്ന് വി ഡി സതീശന്‍

സുധാകരേട്ടന്‍ പാര്‍ട്ടിയുടെ മുന്‍ നിരയില്‍ തന്നെയുണ്ടാവും

Published

|

Last Updated

തിരുവനന്തപുരം | പുതിയ കെ പി സി സി അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിന് പിന്നില്‍ പാര്‍ട്ടിയുടെ കൂട്ടായ ആലോചനയാണെന്നും സഭാ നേതൃത്വത്തിന് പങ്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരുടെയും പ്രതിനിധിയാണ് പുതിയ അധ്യക്ഷന്‍. പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എം എല്‍ എയായ ആളാണ് സണ്ണി ജോസഫ്. അതിലുപരി ഏറ്റവും മികച്ച പാര്‍ലിമെന്റേറിയനുമാണ്. പലപ്പോഴും പാര്‍ലിമെന്റില്‍ പല വിഷയങ്ങളും സംസാരിക്കാന്‍ സണ്ണി ജോസഫിനെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും സതീശന്‍ പറഞ്ഞു.

സുധാകരേട്ടന്‍ പാര്‍ട്ടിയുടെ മുന്‍ നിരയില്‍ തന്നെയുണ്ടാവും. വി എന്‍ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാകുന്ന പോലെ തന്നെ സുധാകരേട്ടനും പാര്‍ട്ടിയിലുണ്ടാകും. മാധ്യമങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest