Kerala
അമ്മ ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമതിക്ക് കൈമാറി
ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഒമലൂരിലെ സി ഡബ്ല്യു സി സെന്ററിലേക്കാണ് മാറ്റിയത്.

പത്തനംതിട്ട | ആറന്മുളയില്‍ യുവതി പ്രസവിച്ചയുടനെ ശുചിമുറിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഒമലൂരിലെ സി ഡബ്ല്യു സി സെന്ററിലേക്കാണ് മാറ്റിയത്. രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.
ഏപ്രില്‍ നാലിനായിരുന്നു ആറന്മുള കോട്ട സ്വദേശിയായ യുവതി വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ചത്. ജനിച്ച ഉടന്‍ കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ച ഇവര്‍ അമ്മയുടെ സഹായത്തോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി.ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്
---- facebook comment plugin here -----