Connect with us

Kuwait

കുവൈത്തിലേക്ക് ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനുള്ള സന്ദര്‍ശക വിസ ലഭിക്കാനുള്ള ചുരുങ്ങിയ ശമ്പള പരിധി 500 ദിനാറാക്കി ഉയര്‍ത്തി

കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യ,കുട്ടികള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശ്ശക വിസക്ക് അപേക്ഷിച്ച പലരുടേയും അപേക്ഷകള്‍ കുറഞ്ഞ ശമ്പള പരിധി 500 ദിനാറില്‍ താഴെ ആയതിനാല്‍ നിരസിച്ചതായാണു റിപ്പോര്‍ട്ട്.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ വിദേശികള്‍ക്ക് ഭാര്യ, മക്കള്‍ എന്നിവരെ കൊണ്ടു വരുന്നതിനുള്ള സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 500 ദിനാര്‍ ആയി ഉയര്‍ത്തി . ഇത് സംബന്ധിച്ച് താമസ രേഖാ വിഭാഗം അധികൃതര്‍, ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.20 മാസത്തെ ഇടവേളക്ക് ശേഷം ഈ മാസം മുതലാണു വിദേശികള്‍ക്ക് കുടുംബ വിസകളും സന്ദര്‍ശ്ശക വിസകളും അനുവദിക്കാന്‍ തീരുമാനമായത് .ഇതോടൊപ്പം കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ല്‍ നിന്ന് 500 ദിനാറായി ഉയര്‍ത്തുകയും ചെയ്തിരുന്നു.എന്നാല്‍ സന്ദര്‍ശ്ശക വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയില്‍ മാറ്റം വരുത്തിയിരുന്നുമില്ല.ഇത് പ്രകാരം പലര്‍ക്കും സന്ദര്‍ശ്ശക വിസ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യ,കുട്ടികള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശ്ശക വിസക്ക് അപേക്ഷിച്ച പലരുടേയും അപേക്ഷകള്‍ കുറഞ്ഞ ശമ്പള പരിധി 500 ദിനാറില്‍ താഴെ ആയതിനാല്‍ നിരസിച്ചതായാണു റിപ്പോര്‍ട്ട്.

അതെ സമയം വിവിധ സന്ദര്‍ശ്ശക, കുടുംബ വിസകള്‍ നല്‍കുന്നത് പുനരാരംഭിച്ച ശേഷം വിവിധ ഗവര്‍ണ്ണറേറ്റുകളില്‍ ആകെ 7000 വിസകള്‍ നല്‍കിയതായാണു റിപ്പോര്‍ട്ട്.കുടുംബ വിസയില്‍ എത്തുന്ന കുടുംബാംഗങ്ങളെ താമസരേഖ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ 3 മാസത്തിനകം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള സൗകര്യം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.അതേ സമയം താമസ നിയമം ലംഘിച്ച 426പേരെ ഈ മാസം മൂന്നു മുതല്‍ 9വരെയുള്ള കാലയളവിനുള്ളില്‍ നാട് കടത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കു പ്രകാരം രാജ്യത്ത് നിന്നും നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ 287പുരുഷന്‍ മാരും 139സ്ത്രീകളുമാണ് .ആഭ്യന്ത്ര മന്ത്രി ശൈഖ് താമര്‍ അല്‍ അലിയുടെ നിര്‍ദേശ പ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റാനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ്ആണ് നടപടികള്‍ സ്വീകരിച്ചത് താമസ നിയമലംഘനം നടത്തുന്നവരെ രാജ്യത്തു നിന്നും പുറത്താകുന്നതിന്റെ ഭാഗമായാണ് നാടുകടത്തല്‍ നടപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു