Connect with us

Kerala

മെന്റര്‍ വിവാദം; മുഖ്യമന്ത്രിയില്‍ നിന്ന് സ്പീക്കര്‍ പ്രതികരണം തേടി

മാത്യൂ കുഴല്‍ നാടന്റെ നോട്ടീസില്‍ സ്വാഭാവിക നടപടി ക്രമമായാണ് പ്രതികരണം തേടിയത്

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ സ്പീക്കറുടെ നടപടി. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ സ്പീക്കര്‍ എം ബി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പ്രതികരണം തേടി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പി ഡബ്ല്യൂ സി ഡയറക്ടര്‍ ജയിക് ബാല കുമാറിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴല്‍ നാടന്റെ പരാമര്‍ശം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു ഇത്.
എന്നാല്‍ സഭയില്‍ മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയിരുന്നു. മാത്യുകുഴല്‍നാടന്റെ അവകാശവാദം പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരം മാത്യു പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായി അവകാശ ലംഘന നോട്ടീസ് നല്‍കിയത്.