COVID ALERT KERALA
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി
മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ: ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം | വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ കേരളത്തില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കി. ദുരന്തനിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
മാസ്‌കും സാനിറ്റൈസറുമടക്കമുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആരോഗ്യ വകുപ്പ് യോഗത്തില്‍ ശക്തമായ നടപടികള്‍ വീണ്ടും സ്വീകരിക്കേണ്ടി വരുമെന്ന് വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതായും യോഗം വിലയിരുത്തിയിരുന്നു.
ഡല്‍ഹിയടക്കമുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് നാലാം തരംഗം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും തീരുമാനമെടുത്തിരിക്കുന്നത്.