Kerala
വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ
പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

പാലക്കാട് | വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനെയാണ് പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണം തുടർക്കഥയായതോടെ പോലീ നടത്തിയ ഊർജിത തിരച്ചിലിലാണ് പ്രതി വലയിലായത്.
കഴിഞ്ഞയാഴ്ച മണപ്പുളളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ മോഷ്ടാവ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
---- facebook comment plugin here -----