Uae
മലയാളി പെരുമ വിളിച്ചറിയിച്ച് മലയാളി സമാജം ഓണം
അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ അമർനാഥ് ഉദ്ഘാടനം ചെയ്തു.

അബൂദബി | മുസഫ മലയാളി സമാജം അബൂദബി ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ (ഐ എസ് സി) ഓണം വിപുലമായി ആഘോഷിച്ചു. പഞ്ചവാദ്യവും മുത്തുകുടയും ചെണ്ടമേളയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് ശേഷം, അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ അമർനാഥ് ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനിയിൽ അധ്യക്ഷനായിരുന്നു.
ജെമനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ പി ഗണേഷ് ബാബു, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, ഇസ്ലാമിക് സെന്റർ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഇന്ത്യ സോഷ്യൽ കൾച്ചറൽ വൈസ് പ്രസിഡന്റ് റെജി ഉലഹന്നാൻ, കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്, ലുലു ചെയർമാൻ എക്സിക്യൂട്ടീവ് സെക്രട്ടറി പ്രദീപ് കുമാർ, ലുലു അബൂദബി – അൽ ദഫ്‌റ മേഖല ഡയറക്ടർ അബൂബക്കർ, അബൂദബി മാർത്തോമ ചർച്ച വികാരി റവ. ജിജു ജോസഫ്, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, അബൂദബി എൽ എൽ എച്ച് ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ നിർമൽ ചിയ്യാരത്ത്, എൽ എൽ എച്ച് മുസഫ മേഖല മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗീസ് പങ്കെടുത്തു.
ജനറൽ സെക്രട്ടറി എം യു ഇർശാദ് സ്വാഗതവും ട്രഷറർ അജാസ് അപ്പാടത്ത് നന്ദിയും പറഞ്ഞു. നല്ല പൂക്കളം തയ്യാറാക്കിയ സമാജം ബാലവേദിക്കുള്ള സമ്മാനം എ അമർനാഥ് ബാലവേദി അംഗങ്ങൾക്ക് സമ്മാനിച്ചു. മലയാളി സമാജത്തിൽ നടന്ന കേരളോത്സവത്തിന്റെ ടിക്കറ്റ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയവർക്കുള്ള സമ്മാനം കല അബുദബിക്കും സമ്മാനിച്ചു. അബുദബിയുടെ വിവിധ മേഖലകളിൽ നിന്നും ആയിരങ്ങളാണ് മലയാളി സമാജം തയ്യാറാക്കിയ ഓണസദ്യ കഴിക്കാൻ ഐ എസ് സിയിലെത്തിയത്. രാവിലെ 11 മുതൽ ആരംഭിച്ച കലാപരിപാടികൾ വൈകിട്ട് നാല് വരെ നീണ്ടു.
---- facebook comment plugin here -----