Kerala
കെ റെയില്‍ പദ്ധതി പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമര സമതി
അടുത്ത ക്യാബിനറ്റില്‍ വിഷയം പരിഗണിക്കും എന്ന് മുഖ്യന്ത്രി വി ഡി സതീശന്‍ ഉറപ്പുനല്‍കിയതായി ജനകീയ സമരസമിതി അറിയിച്ചു
തിരുവനന്തപുരം | കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അടുത്ത ക്യാബിനറ്റില്‍ വിഷയം പരിഗണിക്കും എന്ന് മുഖ്യന്ത്രി വി ഡി സതീശന്‍ ഉറപ്പുനല്‍കിയതായി ജനകീയ സമരസമിതി അറിയിച്ചു. സമരസമിതിക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണ് ഇപ്പോള്‍ ഭരണത്തില്‍ ഉള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നാണ് ജനകീയ സമിതി കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ശക്തമായ പ്രതിഷേധത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിന്‍വലിക്കുക എന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കത്തില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം ഇപ്പോഴും നിരവധിപേര്‍ വലയുകയാണ്. സര്‍വ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.







