Kerala
കേരള പോലീസിലെ ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തിനെയാണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും മാറ്റിയത്
തിരുവനന്തപുരം | കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവടക്കം ഇടത് സംഘടനയിലെ നിരവധി പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തിനെയാണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും മാറ്റിയത്.മ്യൂസിയം എസ് എച്ച് ഒ ആയാണ് പുതിയ നിയമനം
പ്രശാന്തിനെ മാറ്റി ഡി ജി പി ഇന്ന് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. 10 വര്‍ഷമായി സ്‌പെഷ്യല്‍ ബ്രാഞ്ചിലായിരുന്നു. ഇടത് സംഘടന നേതാവായിരുന്നു പ്രശാന്ത്. ഇടത് സംഘടനയിലുള്ള ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.







