Connect with us

Saudi Arabia

ഈദ്-ഉല്‍-അദ്ഹ: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ദുല്‍ഹിജ്ജ ഒമ്പത് (മേയ് 26) അറഫാ ദിനം മുതല്‍ നാല് ദിവസമാണ് പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുക

Published

|

Last Updated

റിയാദ് |  സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈദ്-ഉല്‍-അദ്ഹ അവധി പ്രഖ്യാപിച്ചു .സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദുല്‍ഹിജ്ജ ഒമ്പത് (മേയ് 26) അറഫാ ദിനം മുതല്‍ നാല് ദിവസമാണ് പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുക

രാജ്യത്ത് സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധികള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായതിനാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി വരുന്നതോടെ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മികച്ചൊരു ബലി പെരുന്നാള്‍ അവധിക്കാലമാണ് ഈ വര്ഷം ലഭിക്കുക. മേയ് 27 ബുധനാഴ്ചയാണ് സഊദി അറേബ്യ ഉള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍

സഊദി തൊഴില്‍ നിയമത്തിലെ ഈദ്-ഉല്‍-അദ്ഹ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ 24 ലെ വ്യവസ്ഥ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു

 

Latest