Connect with us

Kerala

പാഠ്യാനുബന്ധ നൈപുണികള്‍ അറിവിനെ കൂടുതല്‍ പ്രകാശിപ്പിക്കും:കാന്തപുരം

ജാമിഅ മര്‍കസ് വിദ്യാര്‍ഥി കൂട്ടായ്മ ഇഹ്യാഉസ്സുന്നയുടെ വാര്‍ഷിക പ്രവര്‍ത്തനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കോഴിക്കോട് |  വിദ്യാര്‍ഥി കാലത്ത് പാഠ്യാനുബന്ധ-പാഠ്യേതര നൈപുണികളും കഴിവുകളും ആര്‍ജിക്കുന്നത് അറിവിനെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ സഹായിക്കുമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ജാമിഅ മര്‍കസ് വിദ്യാര്‍ഥി കൂട്ടായ്മ ഇഹ്യാഉസ്സുന്നയുടെ വാര്‍ഷിക പ്രവര്‍ത്തനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനെ സക്രിയവും സമ്പന്നവുമാക്കുന്ന കാലോചിതവും ആധുനികവുമായ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ വ്യാപിപ്പിക്കണമെന്നും സര്‍ഗ കഴിവുകളും നേതൃ പാടവവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്താന്‍ ഇവ സഹായിക്കുമെന്നും ഉസ്താദ് പറഞ്ഞു.

മര്‍കസ് വൈസ് പ്രസിഡന്റും ജാമിഅ സീനിയര്‍ മുദരിസുമായ വിപിഎം ഫൈസി വില്യാപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, ബശീര്‍ സഖാഫി കൈപ്പുറം ആശംസകള്‍ നേര്‍ന്നു. ഇഹ്യാഉസ്സുന്ന ജനറല്‍ സെക്രട്ടറി ബിശ്ര്‍ സുല്‍ത്താന്‍ ബത്തേരി പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുല്‍ കരീം ഫൈസി വാവൂര്‍ സംബന്ധിച്ചു. റാസി കാരക്കുന്ന് സ്വാഗതവും, ശമ്മാസ് പാനൂര്‍ നന്ദിയും പറഞ്ഞു.

 

Latest