Saudi Arabia
സഊദി അറേബ്യയുടെ സുരക്ഷ :നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രിസഭ
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും, രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിലും, സഊദി സായുധ സേനയുടെ ഉയര്‍ന്ന കഴിവുകളെ മന്ത്രിസഭ പ്രശംസിച്ചു
റിയാദ് | സഊദി അറേബ്യയുടെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യം മടിക്കില്ലന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും, രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിലും, സഊദി സായുധ സേനയുടെ ഉയര്‍ന്ന കഴിവുകളെ മന്ത്രിസഭ പ്രശംസിച്ചു