Connect with us

Saudi Arabia

ലഗേജ് രഹിത ഹജ്ജ് പദ്ധതിയുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം

ബാഗുകള്‍ ചുമക്കുന്നതിലൂടെയുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുക വഴി തീര്‍ത്ഥാടകര്‍ക്ക് അവരുടെ ആത്മീയ യാത്രയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും

Published

|

Last Updated

മക്ക  | ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാഭാരം ലഘൂകരിക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്ന് നേരിട്ട് രാജ്യത്തെ താമസ സ്ഥലങ്ങളിലേക്ക് ലഗേജ് എത്തിക്കാന്‍ അനുവദിക്കുന്ന പുതിയ’ലഗേജ് രഹിത ഹജ്ജ്’ സേവനം ഹജ്ജ്-ഉംറ മന്ത്രാലയം നടപ്പിലാക്കുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

സ്വന്തം രാജ്യങ്ങളില്‍ നിന്ന് നേരിട്ട് രാജ്യത്തെ താമസ സ്ഥലങ്ങളിലേക്ക് ലഗേജ് എത്തിക്കുന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ലഗ്ഗേജ് ഭാരം ലഘൂകരിക്കുക, കൂടുതല്‍ സുഖസൗകര്യങ്ങളോടെയും എളുപ്പത്തിലും അവരുടെ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ അനുവദിക്കുക എന്നതാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത് . നേരത്തെ ‘റോഡ് ടു മക്ക’ പദ്ധതിയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ സേവനങ്ങള്‍ ലഭ്യമായിരുന്നത്

ഹജ്ജ് സീസണില്‍ തീര്‍ത്ഥാടക സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഈ സംവിധാനത്തിന് കീഴില്‍, പ്രത്യേക കമ്പനികള്‍ വഴി തീര്‍ത്ഥാടകര്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ അവരുടെ ലഗേജുകള്‍ ശേഖരിക്കുകയും, സഊദിയില്‍ എത്തിയശേഷം വിമാനത്താവളങ്ങളില്‍ അവ സ്വീകരിച്ച് ശേഷം നേരിട്ട് അവരുടെ താമസകേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതോടെ ലഗേജിനായുള്ള കാത്തിരിപ്പ്, പരിശോധന എന്നിവ ഒഴിവാക്കുക വഴി തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താന്‍ കഴിയുമെന്നതാണ് പ്രധാന സവിശേഷത

 

സിറാജ് പ്രതിനിധി, ദമാം

Latest