Kerala
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് കുട്ടി മരിച്ച സംഭവം: ദാരുണവും വേദനാജനകവുമെന്ന് മന്ത്രി വി ശിവൻകുട്ടി
ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യം

തിരുവനന്തപുരം | നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.അനന്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു.ഇത് ഞെട്ടിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും.സത്യം താമസിയാതെ ബോധ്യമാകും.ഇതിന്റെ പേരില്‍ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.
ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്.സംഭവത്തില്‍ കേസ്സിലെ പ്രതി ബിനീഷ് പോലീസ് പിടിയിലായി കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.